Sunday, April 15, 2012

അമ്മമാരുടെ ശ്രദ്ധയ്ക്ക് (Attention, all mothers)


ഇന്നലെ വിഷു ആയിരുന്നല്ലോ. പതിവു പോലെ തന്നെ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാം ഒത്തു കൂടി. ആഘോഷം ഒന്നുമില്ല. ചുമ്മാ ചടഞ്ഞു കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയലും, എന്തെങ്കിലും ചവച്ചോണ്ട് ടിവി കാണലും ആണ് പണി. പിന്നെ ഈ ഇക്രി-പീക്രി പിള്ളാര്‍ക്ക് തിന്നാന്‍ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും. അത്ര തന്നെ. അങ്ങനെ ഒരു അലസതയുടെ സുഖത്തില്‍ ഇരിക്കുമ്പോള്‍ ടിവിയിലെ സിനിമയില്‍ ..... ബോയ്ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോകുന്ന സ്ത്രീ കഥാപാത്രങ്ങള്‍. ഉടനെ ഒരു കുടുംബാഗം അവരുടെ എട്ടു വയസ്സുള്ള മകളോട്, ‘ഈ പെണ്ണുങ്ങള്‍ക്ക്‌ വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലായിരിക്കും. അതല്ലേ ഇങ്ങനെ ഇറങ്ങി നടക്കുന്നത്? നീ ഇങ്ങനെ ഒന്നും പോവല്ലേ.’. എനിക്ക് ചിരി വന്നു. കുറച്ചു ദേഷ്യവും. പക്ഷെ പറയാന്‍ ഞാന്‍ ആളല്ല. എന്നെ എന്റെ അമ്മ വളര്‍ത്തി താന്തോന്നി ആക്കി എന്നുള്ള അഭിപ്രായമുള്ളിടത് വാ തുറന്നിട്ട്‌ കാര്യമില്ല. ഇതിനു മുമ്പ് ആ കുഞ്ഞൊരു വാച്ച് കെട്ടിയപ്പോള്‍ അവര്‍ മകളോട് ഇംഗ്ലീഷില്‍ പറഞ്ഞത്‌ ഇപ്പോഴും ഓര്‍മയുണ്ട്, ‘Boys wear watches, girls wear bangles’. ഇത് അവള്‍ക്കു മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ആയിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ഈ നിലപാട് കാലം കഴിയും തോറും ശക്തി ആര്‍ജിക്കും എന്നുള്ളത് ഞാന്‍ നേരത്തെ വിചാരിച്ചതാണ്. അവള്‍ക്കു menarche ആവാറായി. അതിന്റെ ആധി നല്ലോണ്ണം കാണുമായിരിക്കും. എന്തായാലും കുറച്ചു കഴിഞ്ഞു ഞാന്‍ അടുക്കളയില്‍ എന്തോ ഉണ്ടാക്കികൊണ്ട് നില്‍കുമ്പോള്‍ ഈ പിള്ളാര്‍ എല്ലാം കിടന്നു കൂവുന്നത് കേട്ടു. ഉടനെ ആ കുഞ്ഞിനോട് അവളുടെ അമ്മ, ‘നീ ഇങ്ങനെ കിടന്നു വിളിക്കരുത്. നീ ഒരു പെണ്‍കുട്ടി ആണ്’. ഉടനെ കുടുംബത്തിലെ ബാക്കി സ്ത്രീകള്‍ അവരോടു, ‘അയ്യോ.. അങ്ങനെ പറയല്ലേ. നീ എല്ലാവരോടും മിണ്ടാതിരിക്കാന്‍ പറ.’. ഉടനെ അവര്‍ ബാക്കിയുള്ളവരോട്,’അവളത് മനസ്സിലാക്കണം.’. 

അപ്പോള്‍ ഞാനൊന്നും പറഞ്ഞില്ല. പക്ഷെ ഈ അമ്മയോട് എനിക്ക് കുറച്ചു ചോദിക്കാനുണ്ട്. ഇങ്ങനത്തെ അമ്മമാരോട്. അതു ഞാനങ്ങു ഇംഗ്ലീഷില്‍ എഴുതുകയാണ്, മലയാളികള്‍ അല്ലാത്ത അമ്മമാര്‍ വായിക്കാന്‍ കൂടി വേണ്ടി. 

Dear mothers,
When we, your girls were born, did you look at our tiny genitalia and cry? On the other hand, were you happy that a small piece of life was suckling on your bosom? When did it become rules and more rules about how to be and what to do? If you really love us, please read forth what I have to say.

We are human beings first. And you know what differentiates human beings from animals? That we have a sense of self. It is that self that you seek to destroy every time you say NO, just because you are afraid the big bad wolf of a world will get us for asserting it. Yes, you are right. It can get us. We do not guarantee that we will emerge from life unscathed and unhurt. We will be defeated in battles, we will fall down, get up and start walking again. The same as your sons. Don’t we deserve that? Maybe, we do not, in your view. Maybe we should make fewer mistakes, walk your shoes, whine about life the same as you, regret the choices that were made for you and die as nobody, the same as you.

I know it is not your fault. Your mother taught you the same, to hold your breath for approval, to keep your womb sacred to carry the seeds of the one who owns it, forego your agency and forbid yourself every sense of individuality. Even your agony and ecstasy are linked with your man and how the society approves the requisite criteria for them. Hence your anxiety from the day we start our menstrual cycle. 

Nevertheless, how does it help if you are so keen on keeping us safe that you forget to equip us for the future? You do want us to work, earn, go places and have a good life, I suppose. How can we possibly do that if, every time we laugh out loud you tell us to cover our mouths, every time we get screaming mad you stomp down our tantrums, every time we have an opinion you teach us that it is not valued? Do you think these are desirable qualities in the present day society? Are we not to shake the hands of a male colleague or get ahead in our careers? To do that, we need to speak out. We need to communicate. And you tell us not to. You suppress our basic communication and expression modes that we feel like the odd ones out if at all we are the only females to engage in a discussion at a public place. We sit through classes thinking that doubts are not welcome because our mothers do not approve of our inquisitive minds and if you did not approve, then we must be in the wrong to have them. We carry that attitude forth to all aspects of our lives, forcing silence on selves, thinking it is what we ought to do.

I am not asking you to be a Feminist. However, I know this; you are responsible for us, but you do not own us. As mothers it is your duty to do good by your children, not do what you think is good for them. Honestly, if you ask me the truth, I have to say that only the mothers who have deprived themselves of joy will continue to deprive the joy of their children. A person on a self actualizing path knows better than to keep adherence to the social norms, because they are just that… normative.You have been bound so long in that straitjacket that the society has put on your mind, that you are now comfortable in it. Patriarchy is more or less an extended version of the Stockholm Syndrome. 

എനിക്ക് ആ അമ്മയോട് ചോദിക്കാന്‍ ഒരു ചോദ്യമുണ്ട്.... എന്റെ കുഞ്ഞ് അവിടെ ഉണ്ടായിരുന്നു. അവന്‍ വളര്‍ന്നു വരുന്നു. അവന്റെ മുമ്പില്‍ വെച്ച് അവന്റെ കൂട്ടുകാരിയെ തരം താഴ്ത്തുമ്പോള്‍ എന്ത് പാഠമാണ് അവനെ പഠിപ്പിക്കുന്നത്‌? സ്ത്രീ ദേവിയാണ് എന്നോ? അതോ അവനും വളര്‍ന്നു കഴിഞ്ഞു അവളെ അങ്ങനെ ഒക്കെ പറയാമെന്നോ? സ്വന്തം മക്കളെ എച്ചിലില്‍ കൂടി വലിച്ചിഴക്കുന്ന അമ്മമാരേ, ഓരോ ബലാത്സംഗത്തിനും, ഓരോ ഗാസ് പൊട്ടിയുള്ള മരണത്തിനും നിങ്ങളാണ് കുറ്റക്കാര്‍. നിങ്ങളാണ് കൊലപാതകികള്‍. ഞങ്ങള്‍ പെണ്‍മക്കളെ ഊമകളും, ആണ്‍മക്കളെ ഞരമ്പ്‌രോഗികളും ആക്കുന്നത് നിങ്ങളാണ്. ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. Our vaginas bleed crimson with your treason.

And women... be loud. 

No comments: